ക്രൗഡ് ഫണ്ടിംഗ് ഉദ്ഘാടനം

Monday 02 January 2023 10:32 PM IST

കൊടുങ്ങല്ലൂർ: സവർണ സംവരണം പ്രമേയമാകുന്ന ജനകീയ സിനിമയുടെ ക്രൗഡ് ഫണ്ടിംഗ് ഉദ്ഘാടനത്തിന്റെ ഭാഗമായി സംവിധായകരായ പ്രശാന്ത് എം.പി, തൻവിൻ എന്നിവരുടെ അമ്മയും ഉമ്മയും ചേർന്ന് ചേരമാൻ ജുമാ മസ്ജിദ് മഹല്ല് പ്രസിഡന്റ് പി.എ. മുഹമ്മദ് സഈദിൽ നിന്നും ആദ്യ ഫണ്ട് ഏറ്റുവാങ്ങി. കെ.പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ അജയഘോഷ് , കിഡ്‌സ് കാമ്പസ് ഡയറക്ടർ ഫാ.പോൾ തോമസ് കളത്തിൽ, അഖില കേരള ധീവര യുവജ ജന സഭ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ഷാജു തലാശേരി, ശ്രീനാരായണ മത സംഘം ചെയർമാൻ എസ്.സുവർണ്ണ കുമാർ, സംവരണ വിദഗ്ദ്ധൻ സുദേഷ് എം.രഘു, വനിതാ ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. നഫീസ തുടങ്ങിയവർ പങ്കെടുത്തു. സവർണ സംവരണം നടപ്പിലാക്കിയ ഈ കാലഘട്ടത്തിൽ ദളിത്, പിന്നാക്ക മുസ്ലിം കൂട്ടായ്മ ശക്തിപ്പെടേണ്ടത് അനിവാര്യതയാണെന്നും അതിനായുള്ള സർഗാത്മക പോരാട്ടത്തിന്റെ ഭാഗമായിരിക്കും ഈ സിനിമയെന്നും സംവിധായകൻ പ്രശാന്ത് ഈ കൂടിച്ചേരലിൽ അഭിപ്രായപ്പെട്ടു.