പി.ചിത്രൻ നമ്പൂതിരിപ്പാടിന് ആശംസകളുമായി നിരവധിപേർ

Monday 02 January 2023 10:35 PM IST

തൃശൂർ : നൂറ്റിമൂന്നാം പിറന്നാൾ ആഘോഷിച്ച പി.ചിത്രൻ നമ്പൂതിരിപ്പാടിന് ആശംസാ പ്രവാഹം. ഇന്നലെ രാവിലെ പൂങ്കുന്നം സീതാരാമസ്വാമി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, കെ.രാജൻ, പി.ബാലചന്ദ്രൻ എം.എൽ.എ, മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, മുൻമന്ത്രി വി.എസ്.സുനിൽ കുമാർ, മെട്രോമാൻ ഇ.ശ്രീധരൻ, കല്യാൺ സിൽക്‌സ് എം.ഡി ടി.എസ്.പട്ടാഭിരാമൻ, കല്യാൺ ജ്വല്ലേഴ്‌സ് എം.ഡി ടി.എസ്.കല്യാണരാമൻ, ഡോ.പി.വി.കൃഷ്ണൻ നായർ തുടങ്ങി നിരവധി പ്രമുഖർ ആശംസകളർപ്പിക്കാനെത്തി. ഹിമാലയ കൈലാസ യാത്രികയും സഞ്ചാര കഥാകാരിയുമായ യമുനമ്മയ്ക്ക് മുക്തിസ്ഥലേശ്വരി പുരസ്‌കാരം നൽകി. ജില്ലാ കളക്ടർ ഹരിത വി.കുമാർ അദ്ദേഹത്തിന്റെ വസതിയിലെത്തി പൊന്നാടയണിച്ചു.