സിഗ്നൽ ലൈറ്റ് ഉദ്ഘാടനം
Tuesday 03 January 2023 1:30 AM IST
മുഹമ്മ: ദേശീയപാതയ്ക്ക് സമാന്തരമായുള്ള തിരക്കേറിയ എ-എസ് കനാൽ റോഡിൽ മാരാരിക്കുളം കളിത്തട്ടിന് കിഴക്കുവശം പൊന്നിട്ടുശ്ശേരി കനാൽ ജംഗ്ഷനിൽ ഗ്രീൻസിറ്റി റോട്ടറി ക്ലബ്ബിന്റെ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റ് കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ഗ്രീൻസിറ്റി റോട്ടറി ക്ലബ്ബിന്റെ മുൻ പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ പി.ജെ. കുഞ്ഞപ്പൻ, രവി പാലത്തുങ്കൽ, പത്മകുമാർ, ടി.വി. ബൈജു, ഗ്രീൻസിറ്റി റോട്ടറി ക്ലബ്ബ് സെക്രട്ടറി കെ.എസ്. ലാലിമോൻ വരയിടം, പൊന്നിട്ടുശേരി ഫാർമേഴ്സ് ക്ലബ്ബ് അംഗങ്ങൾ തുടങ്ങിയർ പങ്കെടുത്തു.