പഞ്ചായത്ത് ഓഫീസ് ഉപരോധിക്കും

Tuesday 03 January 2023 12:44 AM IST
t

അമ്പലപ്പുഴ: പുന്നപ്രയിലെ കിഴക്കൻ പ്രദേശത്ത് കുടിവെള്ള വിതരണം മുടങ്ങിയിട്ട് മാസങ്ങളായിട്ടും അനങ്ങാപ്പാറ നയം തുടരുന്ന പുന്നപ്ര തെക്ക് പഞ്ചായത്ത് ഭരണസമിതിക്കെതിരെ പഞ്ചായത്ത് ഓഫീസ് ഉപരോധസമരം സംഘടിപ്പിക്കാൻ കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. പ്രതിഷേധ കൺവെൻഷൻ അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.എ.ഹാമിദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹസൻ എം.പൈങ്ങാമഠം അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ നിർവാഹക സമിതി അംഗം ഷിതാഗോപിനാഥ്, പി. ഉണ്ണിക്കൃഷ്ണൻ, കെ.എച്ച്. അഹമ്മദ്, ശശികുമാർ ചേക്കാത്ര, പി.എ.കുഞ്ഞുമോൻ, കെ.ഓമന, ശ്രീജ സന്തോഷ്, ജയശ്രീ ശ്രീകുമാർ, ജി.രാധാകൃഷ്ണൻ, പി.പുരുഷൻ, ബാബു മാർക്കോസ്, സത്താർ ചക്കത്തിൽ, ആർ.രംഗൻ, മധു കാട്ടിൽച്ചിറ, മോഹൻദാസ് വാവച്ചി, കണ്ണൻ ചേക്കാത്ര എന്നിവർ സംസാരിച്ചു.