കൃപ ആതുരസേവ അവാർഡ്

Monday 02 January 2023 11:49 PM IST
ആരോഗ്യ, പരിസ്ഥിതി, ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയായ കൃപയുടെ ആതുരസേവ അവാർഡ് വിതരണ സമ്മേളനം ചങ്ങനാശേരി പ്രത്യാശ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശേരി ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: ആരോഗ്യ, പരിസ്ഥിതി, ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയായ കൃപയുടെ ആദരസേവ അവാർഡുകൾ ചങ്ങനാശേരി പ്രത്യാശ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശ്ശേരി വിതരണം ചെയ്തു. ഡോ. പി. രാജീവ്, വി.എഫ്. ദേവസിക്കുട്ടി വി.എഫ്. എന്നിവർക്കാണ് ഇത്തവണ അവാർഡുകൾ. അവാർഡ് വിതരണ സമ്മേളനത്തിൽ കൃപ പ്രസിഡന്റ് ഹംസ എ. കുഴുവേലി അദ്ധ്യക്ഷനായ . അമ്പലപ്പുഴ ഡിവൈ.എസ്.പി ബിജു ബി.നായർ മുഖ്യപ്രഭാഷണം നടത്തി. അനിൽ വെള്ളൂർ, യു.നിധിൽ കുമാർ, അഡ്വ. പ്രദീപ് കൂട്ടാല, എം.ടി. മധു, പി. അശോക കുമാരി, യു.എം.കബീർ, ലേഖമോൾ സനൽ, മധു സി.പിള്ള, ഷീജ ഇന്ദുലാൽ, സി.കെ. ഷെരീഫ്, ലാൽ നീർക്കുന്നം, അഭയൻ യദുകുലം, എൽ. ലതാകുമാരി, പി.എസ്.ഷിബു കുമാർ തുടങ്ങിയവർ സംസാരിച്ചു.