പി.എ.റസാഖ് അനുസ്മരണം
Tuesday 03 January 2023 12:49 AM IST
അമ്പലപ്പുഴ: കേരള കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന പി.എ. റസാക്കിന്റെ ആറാമത് ചരമ വാർഷികത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് (എം) അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമ്മേളനം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് വി.സി. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് നസീർ സലാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. പ്രദീപ് കൂട്ടാല, എം.എസ്.നൗഷാദലി, ഷീൻ സോളമൻ, നിയോജകമണ്ഡലം സെക്രട്ടറി നിസാം വലിയകുളം, മുഹമ്മദ് കെ.കബീർ, കെ. ഹാഷിം, സാദത്ത് റസാക്ക് എന്നിവർ സംസാരിച്ചു.