എ.ഡി.എസ് വാർഷികം
Tuesday 03 January 2023 12:52 AM IST
ആലപ്പുഴ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 17-ാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ എ.ഡി.എസ് വാർഷികം സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനം പി.പി ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് പ്രസിഡന്റ് സിന്ധു ഗിരീഷ് അദ്ധ്യക്ഷയായി. വാർഷികവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സാംസ്കാരിക ഘോഷയാത്ര പഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീത ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അനുമോദിച്ചു. നൂറുദിവസം തൊഴിൽ ദിനം പൂർത്തീകരിച്ച ഏറ്റവും പ്രായമുള്ള തൊഴിലാളികളെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദിര തിലകൻ ആദരിച്ചു. വിവിധ കലാ മത്സരങ്ങളിലെ വിജയികൾക്ക് ആര്യാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന സനൽകുമാർ സമ്മാനവിതരണം നടത്തി.