ഗൃഹസന്ദർശനത്തിന് എം.സ്വരാജ്
Tuesday 03 January 2023 2:01 AM IST
ചാലക്കുടി: സി.പി.എം സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ഗൃഹസന്ദർശന പരിപാടിയിൽ പങ്കെടുത്ത് സംസ്ഥാന സെക്രട്ടേറിയേറ്റംഗം എം.സ്വരാജ്. ചാലക്കുടി ഹൗസിംഗ് ബോർഡ് കോളനിയിലാണ് തിങ്കാളാഴ്ച വൈകീട്ട് എം.സ്വരാജ് വീടുകൾ കയറിയത്. ഗൃഹനാഥരുമായി ആശയ വിനിമയം നടത്തി.
മുൻ എം.എൽ.എ ബി.ഡി.ദേവസി, ജില്ലാ സെക്രട്ടറിയേറ്റംഗം യു.പി.ജോസഫ്, ചാലക്കുടി ഏരിയാ സെക്രട്ടറി കെ.എസ്.അശോകൻ, നഗരസഭ പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ്, ലോക്കൽ സെക്രട്ടറി ജെനീഷ് പി.ജോസ്, ബ്രാഞ്ച് സെക്രട്ടറി കെ.പി.ഗോപി, കെ.ഐ.അജിതൻ, ടി.എ.ഷീജ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.