തിരുവമ്പാടി ഏകാദശി ഭക്തിനിർഭരം

Tuesday 03 January 2023 2:04 AM IST

തൃശൂർ : തിരുവമ്പാടി ക്ഷേത്രത്തിൽ സ്വർഗവാതിൽ ഏകാദശി ആഘോഷപൂർവം കൊണ്ടാടി. കാലത്ത് അഷ്ടപദി, നാരായണീയ പാരായണം, വിഷ്ണു സഹസ്രനാമ ജപം എന്നിവ നടന്നു. രാവിലെ ഉഷശീവേലിക്ക് ഭഗവാൻ സ്വർണ്ണക്കോലത്തിൽ എഴുന്നള്ളി. തിരുവമ്പാടി ദേവസ്വം ചന്ദ്രശേഖരൻ തിടമ്പേറ്റി. കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരി മേളം അരങ്ങേറി. ഉച്ചയ്ക്ക് കലാമണ്ഡലം നന്ദകുമാർ അവതരിപ്പിച്ച ഓട്ടൻതുള്ളൽ, അക്ഷരശ്ലോക സദസ് എന്നിവ നടന്നു. വൈകിട്ട് സഞ്ജയ് സുന്ദർ മേനോന്റെ ഭക്തി പ്രഭാഷണം, പഞ്ചവാദ്യം എന്നിവയും തിരുവാതിരക്കളിയും അരങ്ങേറി. അത്താഴശീവേലിക്ക് ശേഷം ഏകാദശി വിളക്കിന് ഭഗവാൻ സ്വർണ്ണ പഴുക്കാമണ്ഡപത്തിൽ എഴുന്നെള്ളി ഇരുന്നു. തുടർന്ന് തായമ്പക, കേളി, കുഴൽപ്പറ്റ്, മേളം സന്ധ്യാവേല, വിശേഷാൽ ഇടക്ക പ്രദക്ഷിണം എന്നിവയും നടന്നു.