ഗാന്ധിജിയുടെ ഇരിങ്ങാലക്കുട സന്ദർശനം: നവതി ആഘോഷിക്കും

Tuesday 03 January 2023 2:22 AM IST

തൃശൂർ : സാമൂഹിക സാംസ്‌കാരിക സന്നദ്ധ സംഘടനയായ നീഡ്‌സിന്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിന്റെ നവതി ഒരു വർഷം നീളുന്ന പരിപാടികളോടെ ആഘോഷിക്കും. പത്തിന് 2.30ന് ഇരിങ്ങാലക്കുട ടൗൺഹാളിൽ ഡോ.ശശി തരൂർ ഉദ്ഘാടനം ചെയ്യും. നീഡ്‌സ് പ്രസിഡന്റ് അഡ്വ.തോമസ് ഉണ്ണിയാടൻ അദ്ധ്യക്ഷത വഹിക്കും. ഗാന്ധിജി പ്രസംഗിച്ച ചളിയംപാടം മുതൽ ഗാന്ധിജി വിശ്രമിച്ച സത്രത്തിലേക്ക് (നിലവിലെ പി.ഡബ്‌ള്യു.ഡി റസ്റ്റ് ഹൗസ്) പാദസ്പർശ സ്മൃതി യാത്ര, സിമ്പോസിയം, ദേശഭക്തി സംഗമം, ചർച്ചാ ക്ലാസ്, സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി മത്സരം എന്നിവയടക്കം വിവിധ പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി നടത്തും. 2024 ജനുവരി 17 ന് സമാപന സമ്മേളനം സംഘടിപ്പിക്കുമെന്നും തോമസ് ഉണ്ണിയാടൻ, നീഡ്‌സ് വൈസ് പ്രസിഡന്റ് പ്രൊഫ.ആർ.ജയറാം , സെകട്ടറി കെ.പി.ദേവദാസ് എന്നിവർ പറഞ്ഞു

Advertisement
Advertisement