വാഹന വിളംബര റാലി

Tuesday 03 January 2023 2:25 AM IST

തൃശൂർ: തൃശൂർ ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് എട്ടിന് അരണാട്ടുകരയിൽ നടക്കുന്ന ബാൻഡിഡോസ് ബൈക്ക് റേസിന് മുന്നോടിയായുള്ള വാഹന വിളംബര റാലി നഗരം ചുറ്റി തേക്കിൻകാട് മൈതാനിയിൽ സമാപിച്ചു. സിറ്റി പൊലീസ് കമ്മിഷണർ അൻകിത് അശോകൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ചേംബർ പ്രസിഡന്റ് പി.കെ.ജലീൽ അദ്ധ്യക്ഷത വഹിച്ചു. ബാൻഡിഡോസ് മുർഷിദ്, സോളി ഫ്രാൻസിസ്, പി.എസ്.ജെനിഷ്, എം.എം.റസാക്ക് എന്നിവർ സംസാരിച്ചു. മുപ്പതോളം വിവിധ കാറുകളും നൂറ്റമ്പതോളം ബൈക്കുകളും പങ്കെടുത്തു. ശക്തൻ നഗറിൽ മുഹമ്മദ് റാഫി, കിഷോർ എന്നിവരെ അനുസ്മരിച്ച് ഗാനസന്ധ്യയും, കിഴക്കേകോട്ടയിൽ ഡി ഫോർ ഡാൻസ് താരങ്ങളുടെ നൃത്തസന്ധ്യയും ചലിക്കുന്ന വേദിയിൽ ഡി.ജെ ഗാനമേളയും വിദേശ താരങ്ങളുടെ കാർണിവെൽ ഡാൻസും അരങ്ങേറി. ശക്തൻ സ്റ്റേജിലെ പരിപാടികൾ 14 വരെ തുടരും.

Advertisement
Advertisement