ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രം ഇന്ത്യയുടെ അടുത്ത് : എസ്. ജയശങ്കർ

Tuesday 03 January 2023 6:31 AM IST

വിയന്ന : ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രം ഇന്ത്യയുടെ തൊട്ടടുത്താണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഓസ്ട്രിയ സന്ദർശനത്തിനെത്തിയ അദ്ദേഹം ഇന്നലെ വിയന്നയിൽ ഓസ്ട്രിയൻ വിദേശകാര്യ മന്ത്രി അലക്സാണ്ടർ ഷാലെൻബർഗുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിനിടെയാണ് പാകിസ്ഥാനെ പേരെടുത്ത് പറയാതെ വിമർശിച്ചത്.

അതിർത്തി കടന്നുള്ള ഭീകരവാദം ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് തങ്ങൾ ആവർത്തിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രം ഇന്ത്യയ്ക്ക് തൊട്ടടുത്തായതിനാൽ സ്വാഭാവികമായും തങ്ങളുടെ അനുഭവങ്ങളും ഉൾക്കാഴ്ചകളും മറ്റുള്ളവർക്ക് ഉപകാരപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജയശങ്കറിന്റെ ഓസ്ട്രിയ സന്ദർശനം ഇന്ന് അവസാനിക്കും. ഡിസംബർ 29 മുതൽ മൂന്ന് ദിവസം നീണ്ട സൈപ്രസ് സന്ദർശനത്തിന് ശേഷമാണ് അദ്ദേഹം ഓസ്ട്രിയയിലെത്തിയത്.