കാനഡയിൽ വീട് വാങ്ങുന്നതിന് വിദേശികൾക്ക് വിലക്ക്

Tuesday 03 January 2023 6:33 AM IST

ടൊറന്റോ : കാനഡയിൽ താമസത്തിനുള്ള വീടോ സ്ഥലമോ വാങ്ങുന്നതിന് വിദേശികൾക്ക് വിലക്ക്. രണ്ട് വർഷത്തേക്കാണ് നിയന്ത്രണം. ജനുവരി 1 മുതൽ നിയമം പ്രാബല്യത്തിൽ വന്നു. അതേ സമയം, രാജ്യത്ത് താമസിക്കുന്നവരിൽ പൗരത്വമില്ലാത്ത പെർമനന്റ് റെസിഡന്റ്സ് പദവി ലഭിച്ചവർക്കും കുടിയേറ്റക്കാർക്കും ഇളവുണ്ട്. രാജ്യത്തെ പൗരൻമാർക്ക് വീട് വാങ്ങാൻ കഴിയുന്നില്ലെന്നും വസ്തുവില കുതിക്കുന്നെന്നുമുള്ള പരാതി ഉയർന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം. വേനൽക്കാല വസതികളും മറ്റ് വിശ്രമ സ്ഥലങ്ങളും വാങ്ങുന്നതിന് വിലക്കില്ല.