ഡൊണെസ്കിൽ മിസൈലാക്രമണം: നിരവധി റഷ്യൻ സൈനികർ കൊല്ലപ്പെട്ടു
Tuesday 03 January 2023 6:33 AM IST
കീവ് : കിഴക്കൻ യുക്രെയിനിലെ ഡൊണെസ്കിൽ തങ്ങൾ നടത്തിയ മിസൈൽ ആക്രമണത്തിൽ 400 ഓളം റഷ്യൻ സൈനികരെ വധിച്ചെന്ന് യുക്രെയിൻ. മകീവ്ക നഗരത്തിൽ റഷ്യൻ സൈനികരെ പാർപ്പിച്ച കെട്ടിടത്തിന് നേരെയായിരുന്നു ആക്രമണം. എന്നാൽ ആക്രമണത്തിൽ 63 സൈനികരാണ് കൊല്ലപ്പെട്ടതെന്നും യു.എസ് നിർമ്മിത ആറ് ഹിമാർസ് റോക്കറ്റുകളാണ് പതിച്ചതെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിൽ രണ്ട് മിസൈലുകൾ വെടിവച്ച് വീഴ്ത്തിയെന്നും റഷ്യ അവകാശപ്പെട്ടു. ആക്രമണം നടന്നതെന്ന് എപ്പോഴാണെന്ന് റഷ്യ അറിയിച്ചിട്ടില്ലെങ്കിലും ഞായറാഴ്ചയാണെന്നാണ് യുക്രെയിൻ പറയുന്നത്. അതേ സമയം, യഥാർത്ഥ മരണ സംഖ്യ സ്ഥിരീകരിക്കാൻ ഇരുഭാഗത്ത് നിന്നും വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല.