ലക്ഷ്യത്തിലേക്ക് കുതിച്ച് ലക്ഷ്യ.

Wednesday 04 January 2023 12:45 AM IST

കോട്ടയം . പട്ടികജാതി വിഭാഗത്തിലെ വനിതകളുടെ ഉന്നമനം ലക്ഷ്യം വച്ച് വൈക്കം ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച സൗജന്യ പി എസ് സി പരിശീലന പദ്ധതിയായ 'ലക്ഷ്യ' ലക്ഷ്യത്തിലേക്ക് കുതിക്കുന്നു. കഴിഞ്ഞ വർഷം 30 പേർക്കാണ് പദ്ധതി വഴി പരിശീലനം നൽകിയത്. രണ്ടാം ഘട്ടത്തിൽ പട്ടികജാതി വിഭാഗക്കാരായ 60 യുവതികൾക്കാണ് സൗജന്യ പരിശീലനം നൽകുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ യോഗ്യതാ പരീക്ഷയിൽ വിജയം നേടിയ 60 പേർക്കാണ് ക്ലാസിൽ പങ്കെടുക്കാൻ അവസരം. പരീക്ഷ പാസായ 60 പേർക്കും ബാഗ്, ബുക്ക്, പേന, റാങ്ക് ഫയൽ തുടങ്ങിയ പഠന സാമഗ്രികളും രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമുള്ള ഭക്ഷണവും ബ്ലോക്ക് പഞ്ചായത്താണ് ഒരുക്കുന്നത്. 19.50 ലക്ഷം രൂപ ചെലവഴിച്ച് തയാറാക്കിയ ഹൈടെക് ക്ലാസ് മുറിയിലാണ് പരിശീലനം.