ചക്കയ്ക്ക് ഡിമാൻഡ് പൊന്നും വില.
Wednesday 04 January 2023 12:52 AM IST
കുറവിലങ്ങാട് . ചക്കയ്ക്ക് സീസണിന്റെ ആരംഭത്തിൽ പൊന്നുവില. ഒരു കിലോ ചക്ക മടൽ ഉൾപ്പെടെ 60 രൂപയാണ് വില. കൃഷി വകുപ്പിന്റെ കുറുപ്പന്തറയിലെ ജില്ലാ ലേല കേന്ദ്രത്തിൽ ആറ് കിലോയോളം തൂക്കം വരുന്ന ഒരു വരിക്കചക്ക ലേലത്തിൽ പോയത് 400 രൂപയ്ക്ക്. വരിക്ക, കൂഴ ചക്കകളാണ് ഇപ്പോൾ വിപണിയിൽ എത്തി തുടങ്ങിയിരിക്കുന്നത്. വീടുകളിൽ എത്തി ചക്ക ശേഖരിക്കുന്ന കച്ചവടക്കാർ എത്തിത്തുടങ്ങിയിട്ടുണ്ട്. പ്ലാവിലെ ചക്കയുടെ എണ്ണം അനുസരിച്ചാണ് മൊത്തക്കച്ചവടം. ഇടിച്ചക്കയ്ക്കും ഡിമാൻഡുണ്ട്. ചക്ക വ്യാപകമാകുന്നതോടെ വില കുറയും എന്ന പ്രതീക്ഷയിലാണ് സാധാരണക്കാർ. കാലാവസ്ഥ വ്യതിയാനം മൂലം ഇത്തവണ ചക്കയുടെ ലഭ്യത കുറവാണ്.