15 കിലോ ശരീരഭാരം കുറച്ചു, ഇതാ, പുതിയ നിവിൻ

Wednesday 04 January 2023 6:04 AM IST

. പ്രകൃതി ചികിത്സയിലൂടെ രണ്ടു മാസംകൊണ്ട് ശരീരഭാരം കുറച്ചത്. കുറച്ചുനാളുകളായി ശരീരവണ്ണത്തിന്റെ പേരിൽ വലിയ രീതിയിൽ വിമർശിക്കപ്പെടുന്ന താരത്തിന്റെ തിരിച്ചുവരവ് ആരാധകരും ആഘോഷമാക്കുന്നു. പുതുവത്സരആഘോഷത്തിന് കുടുംബസമേതം ദുബായിൽ എത്തിയിരുന്നു. അവിടെയുള്ള ആരാധകർ നിവിനൊപ്പം പകർത്തിയ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചതോടെയാണ് ആരാധകരും താരത്തിന്റെ മാറ്റം അറിയുന്നത്. പഴയ രൂപമല്ല, ഇതാണ് ആവശ്യമെന്ന് ആരാധകർ. ശരീര ഭാരം കുറച്ചതിന്റെ ചിത്രങ്ങൾ നിവിൻ പങ്കുവച്ചിരുന്നില്ല. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രത്തിനു വേണ്ടിയാണ് രൂപമാറ്റം.ജനുവരി 8ന് ദുബായിൽ ചിത്രീകരണം ആരംഭിക്കും.മിഖായേലിനുശേഷം ഇരുവരും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയുണ്ട്. വിനയ് ഗോവിന്ദിന്റെ താരം ആണ് ചിത്രീകരണ ഘട്ടത്തിലുള്ള നിവിൻ ചിത്രം. താരത്തിന്റെ സെക്കന്റ് ഷെഡ്യൂൾ ഫെബ്രുവരിയിൽ കൊച്ചിയിൽ ആരംഭിക്കും. റാമിന്റെ തമിഴ് ചിത്രം യേഴു കടൽ യേഴു മലൈ ആണ് റിലീസിന് ഒരുങ്ങുന്ന തമിഴ് സിനിമ.