വിജയ് വർമ്മയ്ക്ക് ചുംബനം തമന്നയുടെ പ്രണയ സമ്മാനം

Wednesday 04 January 2023 6:12 AM IST

താരങ്ങളായ തമന്ന ഭാട്ടിയയും വിജയ് വർമ്മയും തമ്മിൽ പ്രണയത്തിലാണെന്ന ചർച്ച ചൂടുപിടിക്കുന്നു. രണ്ടുപേരും ഒരുമിച്ച് ന്യൂ ഇയർ ആഘോഷിക്കാൻ ഗോവയിൽ എത്തിയപ്പോൾ വിജയ് വർമ്മയ്ക്ക് തമന്ന ചുംബനം നൽകുന്ന വീഡിയോ ആരാധകർ ഏറ്രെടുത്തുകഴിഞ്ഞു. ഗോവയിലെ പ്രമുഖ റെസ്റ്റോറന്റിലെ ന്യൂ ഇയർ ആഘോഷത്തിലാണ് ഇരുവരും പങ്കെടുത്തത്. ആഘോഷത്തിനിടെ പരസ്പരം കെട്ടിപ്പിടിക്കുന്ന ഇരുവരെയും വീഡിയോയിൽ കാണാം.ആസമയത്ത് ഇരുവരുടെയും മുഖം വ്യക്തമല്ല. എന്നാൽ ധരിച്ചിരിക്കുന്ന വസ്ത്രത്തിലൂടെ ആരാധകർ രണ്ടുപേരെയും തിരിച്ചറിയുന്നു. തമന്നയുടെ ഫാൻസ് പേജുകളിൽ വീഡിയോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ ഇരുവരും ഇതേവരെ പൊതുയിടങ്ങളിൽ തങ്ങളുടെ അടുപ്പത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല.

ആലിയ ഭട്ടിനൊപ്പം ഡാർലിംഗ്സാണ് വിജയ്‌യുടെ അവസാനം റിലീസിന് എത്തിയ ചിത്രം. ബാന്ദ്ര എന്ന ദിലീപ് ചിത്രത്തിലൂടെ തമന്ന മലയാളത്തിലേക്ക് എത്തുകയാണ്.