ജ്യോതിഷ സെമിനാർ.
Wednesday 04 January 2023 12:17 AM IST
കോട്ടയം . ഇന്ത്യൻ ആട്രോളജിക്കൽ ഡവലപ്പ്മെന്റ് സ്റ്റഡിസെന്ററും ഹോരാഹൃദയം യൂട്യൂബ് ചാനലും സംയുക്തമായി 7ന് രാവിലെ 10 മുതൽ തിരുനക്കര എൻ എസ് എസ് കരയോഗം ഹാളിൽ ജ്യോതിഷ സെമിനാർ നടത്തും. നഗരസഭ വൈസ് ചെയർമാൻ ബി ഗോപകുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കരുണാദാസ് അദ്ധ്യക്ഷത വഹിക്കും. റിട്ട. ഡി ജി പി ഡോ. അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. കടുത്തുരുത്തിയിൽ മുത്തോലപുരം ചന്ദ്രശേഖരൻ ജ്യോത്സ്യന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രവീന്ദ്രൻ എ പി, സ്വാമിജി തമ്പുരാൻ, കെ എസ് മനോഹരൻ, കരുണാദാസ്, പ്രദീപ് പെരുമ്പളം, കെ എസ് രാമുപണിക്കർ, അജയൻ പണാവള്ളി എന്നിവർ ഉൾപ്പെട്ട സ്വാഗതസംഘത്തിനെ സെമിനാറിന്റെ നടത്തിപ്പിനായി ചുമതലപ്പെടുത്തി.