സർക്കാർ വീണ്ടും ജീവനക്കാരെ വഞ്ചിച്ചു.
Wednesday 04 January 2023 12:18 AM IST
പാമ്പാടി . മൂന്ന് വർഷമായി തടഞ്ഞുവച്ച ലീവ് സറണ്ടർ ഈ സാമ്പത്തിക വർഷം പി എഫിൽ ലയിപ്പിച്ച് 4 വർഷത്തിന് ശേഷം പിൻവലിക്കാമെന്ന വിചിത്ര ഉത്തരവ് സർക്കാർ പുറത്തിറക്കി ജീവനക്കാരെ വീണ്ടും വഞ്ചിച്ചിരിക്കുകയാണെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു പറഞ്ഞു. പാമ്പാടി സബ്ട്രഷറിയ്ക്ക് മുന്നിൽ ജീവനക്കാർ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്റ് സിജിൻ മാത്യു അദ്ധ്യക്ഷത വഹിച്ചു. ജയിൻ കേശവൻ, റോയി ജോർജ്, കുഞ്ഞ് ഫാത്തിമ, ജയശ്രീ കെ ജി, ജെയ്സി പി ജെ എന്നിവർ പ്രസംഗിച്ചു.