റബർഷീറ്റ് മോഷണം പോയി

Wednesday 04 January 2023 4:54 AM IST

മുടപുരം: മുടപുരം ആയുർവേദ ആശുപത്രിയ്ക്ക് സമീപം നിരവധി വീടുകളിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിലായി റബർഷീറ്റ് മോഷണം പോയി.കൊല്ലങ്കാവ് വിളവീട്ടിൽ പ്രസാദിന്റെ വീട്ടിൽ നിന്ന് 75 കിലോയും, ഋഷികേശിൽ പ്രസന്നയുടെ വീട്ടിൽ നിന്ന് 250 കിലോയും, അസീന മൻസിൽ ജമീല ബീവിയുടെ വീട്ടിൽ നിന്നും 100 കിലോയും എ.എസ്.നിവാസിൽ അശോകന്റെ വീട്ടിൽ നിന്നും 50 കിലോയും വരുന്ന റബർഷീറ്റാണ് മോഷണം പോയത്.മോഷ്ടാക്കളെ പിടികൂടാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് റബർ കർഷകർ ആവശ്യപ്പെട്ടു.