പിടിയാന ദേവിക്ക് ചെയിനും നെയിംപ്ലേറ്റും നൽകി

Tuesday 03 January 2023 9:35 PM IST

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം പിടിയാന ദേവിക്ക് ഗുരുവായൂർ ആനപ്രേമി സംഘത്തിന്റെ വകയായി ചെയിനും, നെയിംപ്ലേറ്റും നൽകി. ക്ഷേത്രത്തിന് മുന്നിൽ ചെയിനും, ലോക്കറ്റും, ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആനയുടെ കഴുത്തിൽ കെട്ടിക്കൊടുത്തു. ഗജരത്‌നം പത്മനാഭന്റെ ചട്ടക്കാരനായിരുന്ന പൂക്കോടൻ രാധാകൃഷ്ണനെ പൊന്നാട ചാർത്തി ആദരിച്ച്, ഉപഹാരവും നൽകി. ജനു ഗുരുവായൂർ, വി.പി ഉണ്ണിക്കൃഷ്ണൻ, ഡോ. വിവേക്, എ.കെ രാധാകൃഷ്ണൻ , ഡോ. മാർഷൽ, കെ.യു ഉണ്ണിക്കൃഷ്ണൻ, സുദേവ് നമ്പൂതിരി, ബാബുരാജ് ഗുരുവായൂർ, ഉണ്ണിക്കൃഷ്ണൻ ഭാവന, കെ.പി ഉദയൻ , ആന പാപ്പാന്മാരായ കെ.എ സജീവൻ, കെ.കെ സുന്ദരൻ, കെ.ജയൻ എന്നിവർ പങ്കെടുത്തു.