അതിർരേഖകളെ വിവർത്തനം അപ്രസക്തമാക്കുന്നു

Tuesday 03 January 2023 9:54 PM IST

തൃശൂർ: വിശ്വബോധവും ഭാരതീയതാ ബോധവും സാമാന്യജനത്തിന്റെ മനസിൽ വളർത്തിയെടുത്തത് വിവിധഭാഷകളിലെ എഴുത്തുകാരും വിവർത്തകരുമാണെന്ന് വിവർത്തകനായ ഡോ.ആർസു അഭിപ്രായപ്പെട്ടു. സൗഹൃദ കൂട്ടായ്മയുടെ 'സാംസ്‌കാരിക വിനിമയം വിവർത്തനത്തിലൂടെ' സംവാദത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ.ആർസു. ഇന്ത്യൻ സംസ്‌കാരത്തിന്റെ ബഹുസ്വരതയെ തിരസ്‌കരിച്ച് പുതുചരിത്രം തയ്യാറാക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് കാലടി സംസ്‌കൃത സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ.ധർമ്മരാജ് അടാട്ട് അഭിപ്രായപ്പെട്ടു. ഹിന്ദിയിൽ നിന്നും വി.ജി.ഗോപാലകൃഷ്ണൻ വിവർത്തനം ചെയ്ത നോവൽ 'ബസ്തറിലെ ചുവപ്പുവരകൾ' ഡോ.ധർമ്മരാജ് പ്രകാശനം ചെയ്തു. ഡോ.കാവുമ്പായി ബാലകൃഷ്ണൻ ഏറ്റുവാങ്ങി. 'കഥായാത്ര'യുടെ പരിഭാഷ വി.ജി.ഗോപാലകൃഷ്ണൻ എഡിറ്റ് ചെയ്തത് ഡോ.ആർസു പ്രകാശനം ചെയ്തു. ഡോ.പി.വി.കൃഷ്ണൻ നായർ പുസ്തകം ഏറ്റുവാങ്ങി. ഡോ.കെ.ജി.പ്രഭാകരൻ അദ്ധ്യക്ഷനായി. ഡോ.ആർസുവിനെ ആദരിച്ചു. ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ഡോ.അമ്പിളി വിശ്വനാഥൻ, ഡോ. പി.വി. കൃഷ്ണൻ നായർ, ഈ.ഡി. ഡേവിസ്, ഡോ.വി.ജി. ഗോപാലകൃഷ്ണൻ, പി.ഡി. ആന്റോ എന്നിവർ പ്രസംഗിച്ചു.