യംഗ് സ്‌കോളേഴ്‌സ് കോൺഗ്രസ് കിലയിൽ

Tuesday 03 January 2023 10:08 PM IST

തൃശൂർ : കിലയുടെയും ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ യംഗ് സ്‌കോളേഴ്‌സ് കോൺഗ്രസ് 5, 6 തിയതികളിലായി മുളങ്കുന്നത്തുകാവ് കില കാമ്പസിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. അഞ്ചിന് രാവിലെ 10ന് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം നിർവഹിക്കും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനാകും.

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസിന്റെ ഡയറക്ടറായ ഡോ.ഡി.ശിവാനന്ദ പൈ മുഖ്യപ്രഭാഷണം നിർവഹിക്കും. ആറിന് വൈകിട്ട് 3ന് സമാപനസമ്മേളനത്തിൽ ജൈവവൈവിദ്ധ്യ ബോർഡ് ചെയർമാൻ ഡോ.സി.ജോർജ് തോമസ് മുഖ്യാതിഥിയാകും. ഡോ.അജിത്ത് കള്ളിയത്ത് അദ്ധ്യക്ഷത വഹിക്കും. പരിഷത്ത് ജില്ലാ പ്രസിഡന്റ് ഡോ.കെ.വിദ്യാസാഗർ, പി.എസ്.ജൂന, എം.ഹരീഷ് കുമാർ, ഡോ.മോനിഷ്, ഡോ.ഗോപകുമാർ ചോലയിൽ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement