ഊർജജ സംരക്ഷണ സെമിനാർ

Tuesday 03 January 2023 10:12 PM IST

കാഞ്ഞങ്ങാട്: കേരള എനർജി മാനേജ്‌മെന്റ് സെന്റർ, സെന്റർ ഫോർ എൻവയോൺമെന്റ് ഡവലപ്പ്‌മെന്റ്, പാൻടെക്ക് എന്നിവരുടെ സഹകരണത്തോടെ പടിഞ്ഞാറ്റം കൊഴുവൽ ജീവൻധാര ആർട്സ് ആന്റ് സ്‌പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൊതുജന വായനശാലയിൽ ഊർജ്ജ സംരക്ഷണ സെമിനാർ നടത്തി.യോഗം എം.രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. പാൻടെക്ക് ജനറൽ സെക്രട്ടറി കൂക്കാനം റഹ്മാൻ ഊർജ്ജ കിരൺ വിശദീകരണം നടത്തി. ഇ.എം.സി. റിസോഴ്സ് പേഴ്സൻ പി.വത്സരാജ് ക്ലാസ്സ് എടുത്തു. കൗൺസിലർ പി.ഭാർഗ്ഗവി, വായനശാല പ്രസിഡന്റ് കെ.സി മാനവർമ്മ രാജ, പാൻടെക്ക് ട്രഷറർ സൈനുദ്ദിൻ എം.പി, ജീവൻധാര പ്രസിഡന്റ് ടി.വി രാജിവൻ, സെക്രട്ടറി പി ആർ ശ്രീനാഥ് പ്രസംഗിച്ചു.