മിനിമാരത്തോൺ എട്ടിന്

Tuesday 03 January 2023 10:15 PM IST

കണ്ണൂർ : മയക്കുമരുന്നിനെതിരെയുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി ചിന്മയ യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ 'പുനർജനി' മിനിമാരത്തോൺ നടത്തും. എട്ടിന് രാവിലെ ആറരക്ക് ചിന്മയ ബാലഭവനിൽ നിന്ന് ആരംഭിച്ച് സ്റ്റേഡിയം കോർണർ,പ്രഭാത് ജംഗ്ഷൻ, ഫോർട്ട്‌ റോഡ് വഴി നാല് കിലോമീറ്റർ സഞ്ചരിച്ച് തിരികെ ബാലഭവനിൽ അവസാനിക്കും. ആയിരം ആളുകൾ പങ്കെടുക്കും. പങ്കാളികളാകുന്നവർക്ക് സർട്ടിഫിക്കറ്റ്, മെഡൽ, ടി ഷർട്ട് എന്നിവ വിതരണം ചെയ്യും. താല്പര്യമുള്ളവർക്ക് 100 രൂപ രെജിസ്ട്രേഷൻ ഫീസ് അടച്ചു പങ്കെടുക്കാമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി രെജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഫീസ് ഉണ്ടായിരിക്കില്ലെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെ.കെ.രാജൻ, മഹേഷ്‌ ചന്ദ്രബാലിക, വിനീഷ് രാജഗോപാൽ, വൈഷ്ണവി ഭാർഗവൻ, ആദിത്യ നായർ എന്നിവർ പങ്കെടുത്തു.