അമേച്വർ നാടക സമിതികള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം

Tuesday 03 January 2023 10:17 PM IST

തൃശൂർ: കേരളത്തിലെ അമേച്വർ നാടകസമിതികൾക്ക് നാടകനിർമ്മാണത്തിന് സംഗീത നാടക അക്കാഡമി നൽകുന്ന രണ്ട് ലക്ഷം രൂപ ധനസഹായത്തിന് അപേക്ഷിക്കാനുള്ള തിയതി ജനുവരി 16 വരെ നീട്ടി. ധനസഹായത്തിന് അപേക്ഷിക്കാൻ താൽപര്യമുള്ള അമേച്വർ നാടക സമിതികൾ നാടക സ്‌ക്രിപ്റ്റിന്റെ അഞ്ചുകോപ്പിയും അനുബന്ധരേഖകളും സഹിതം പ്രത്യേക അപേക്ഷാഫോമിൽ അക്കാഡമിയിൽ ജനുവരി 16 നകം അപേക്ഷിക്കണം. നാടക അവതരണദൈർഘ്യം ഒരു മണിക്കൂറിൽ കുറയാൻ പാടില്ല. ഇതിന് മുൻപ് അവതരിപ്പിച്ച നാടകങ്ങളെ ധനസഹായത്തിന് പരിഗണിക്കില്ല. ഒരു സമിതിയുടെ ഒന്നിൽ കൂടുതൽ നാടകങ്ങളെ ധനസഹായത്തിന് തെരഞ്ഞെടുക്കില്ല. ധനസഹായത്തിന് അപേക്ഷിക്കുന്ന നാടകസംഘങ്ങൾ അഞ്ച് വർഷത്തെ പ്രവർത്തനരേഖകൾ ഹാജരാക്കണം. നിയമാവലിയും അപേക്ഷഫോറവും അക്കാഡമി വെബ്‌സൈറ്റായ http://www.keralasangeethanatakaakademi.in ൽ ലഭ്യമാണ്.