ഗ്രാമഫോൺ കിണർ നാടിന് സമർപ്പിച്ചു.
Tuesday 03 January 2023 10:19 PM IST
തളിപ്പറമ്പ്: ജെ.സി ഐ തളിപ്പറമ്പ ഗോൾഡൻ ഡ്രീംസിന്റെ ആഭിമുഖ്യത്തിൽ നാഷണൽ ഹൈവേ പ്ലാസാ ജംഗ്ഷനിൽ റോഡരികിൽ ഗ്രാമഫോൺ രൂപത്തിലാക്കി സൗന്ദര്യവത്കരിച്ച പുരാതനമായ കിണറിന്റെ ഉദ്ഘാടനം എം.വി.ഗോവിന്ദൻ എം.എൽ.എ നിർവഹിച്ചു. ഗോൾഡൻ ഡ്രീംസ് പ്രസിഡന്റ് എസ്.ശിഹാബുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. ജേസിസ് മുൻ സോൺ പ്രസിഡന്റ് കെ.ടി.സമീർ, സോൺ വൈസ് പ്രസിഡന്റ് രാഹുൽ, ഗോൾഡൻ ഡ്രീംസ് സ്ഥാപക പ്രസിഡന്റ് സുബൈർ സൂപ്പർ വിഷൻ, മുസ്തഫ എ.ബി.സി ഗ്രൂപ്പ്,കെ.അബ്ദുൾ റഷീദ്, എം.എ.മുനീർ,സലാം, റഷീദ് എന്നിവർ സംസാരിച്ചു,ഗോൾഡൻ ഡ്രീംസ് സെക്രട്ടറി ജാഫർ ബദരിയ സ്വാതവും, ആലി അഹമ്മദ് നന്ദിയും പറഞ്ഞു.