കൊയ്യം ജനാർദ്ദനന് സ്വീകരണം

Tuesday 03 January 2023 10:23 PM IST
അഖില ഭാരത അയ്യപ്പസേവ സംഘം ദേശിയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കൊയ്യം ജനാർദ്ദനന് എരിപുരത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സ്വീകരണം നൽകിയപ്പോൾ.

പഴയങ്ങാടി:അഖില ഭാരത അയ്യപ്പസേവ സംഘം കണ്ണൂർ ജില്ലയുടെ ആഭിമുഖ്യത്തിൽ അഖില ഭാരത അയ്യപ്പസേവ സംഘം ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കൊയ്യം ജനാർദ്ദനന് എരിപുരത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സ്വീകരണം നൽകി. മലബാർ ദേവസ്വം ബോർഡ് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.കെ.മധുസൂദനൻ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു.സ്വീകരണ യോഗത്തിന് എത്തിയ കൊയ്യം ജനാർദ്ധനനെ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ ആനയിച്ചാണ് സ്വീകരിച്ചത്. അയ്യപ്പ സേവാസംഘത്തിന്റെ വിവിധ യൂണിറ്റുകൾ ജനാർദ്ദനനെ പൊന്നാട അണിയിച്ചു. കൊയ്യം ജനാർദ്ദനൻ മറുപടി പ്രസംഗം നടത്തി.കെ.പി.ശശീധരൻ അദ്ധ്യക്ഷത വഹിച്ചു.സി.പി അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു. മാടായിക്കാവ് മാനേജർ നാരായണ പിടാരർ,പ്രഫ.കെ.രഞ്ജിത്ത്,കെ.പി,ഗോപാലകൃഷ്ണൻ മാസ്റ്റർ,ഷാജി.ടി എന്നിവർ ആശംസ പ്രസംഗംനടത്തി.എം.ഡി അച്യുതൻ നന്ദി പറഞ്ഞു.