എൻ.ജി.ഒ അസോ.പ്രതിഷേധിച്ചു

Tuesday 03 January 2023 10:28 PM IST

കാസർഗോഡ്: ലീവ് സറണ്ടർ ആനൂകൂല്യത്തിനായി മൂന്നു വർഷമായി കാത്തിരുന്ന ജീവനക്കാരെ വീണ്ടും വഞ്ചിച്ചു കൊണ്ടാണ് ഇടതുപക്ഷ സർക്കാർ പുതിയ ഉത്തരവിറക്കിയിരിക്കുന്നതെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എം.ജയപ്രകാശ് പറഞ്ഞു. ലീവ് സറണ്ടർ നിഷേധത്തിനെതിരെ എൻ.ജി.ഒ അസോസിയേഷൻ ജില്ലാക്കമ്മിറ്റി സിവിൽ സ്‌റ്റേഷനിൽ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാലു വർഷം കഴിഞ്ഞ് വരുന്ന ഗവൺമെന്റിന്റെ തലയിൽ കെട്ടി വച്ച് തടിയൂരാനാണ് സർക്കാറിന്റെ ശ്രമം.

2021 ലെ ലീവ് സറണ്ടറിനെ കുറിച്ച് ഉത്തരവിൽ യാതൊന്നും പറയുന്നുമില്ല.ഇതിനെതിരെ സംസ്ഥാന ഭാഗമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് കാസർകോട് കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്

ജില്ലാ പ്രസിഡന്റ് എ.ടി.ശശി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ വൽസല കൃഷ്ണൻ, കെ.ശശി കമ്പല്ലൂർ, എം.ടി.പ്രസീത, എസ്.എം.രജനി, വി.ടി.പി.രാജേഷ്, എ.ഗിരീഷ് കുമാർ, വി.എം.രാജേഷ്, മാധവൻ നമ്പ്യാർ

രതീഷ് ബന്തടുക്ക, ജയദീപ് എന്നിവർ സംസാരിച്ചു.