4,67,500 രൂപ പിഴ

Tuesday 03 January 2023 10:31 PM IST

തൃശൂർ: ക്രിസ്മസിനോടനുബന്ധിച്ച് ലീഗൽ മെട്രോളജി വകുപ്പ് മദ്ധ്യമേഖലയിലെ വിവിധ ജില്ലകളിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 279 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. 4,67,500 രൂപ പിഴ ഈടാക്കി. എറണാകുളം, തൃശൂർ, പാലക്കാട്, ഇടുക്കി ജില്ലകളിലായിരുന്നു പരിശോധന. ആവശ്യമായ രേഖപ്പെടുത്തലുകൾ ഇല്ലാത്ത ഉൽപ്പന്ന പായ്ക്കറ്റുകൾ വിൽപ്പനയ്ക്ക് പ്രദർശിപ്പിച്ചിരുന്ന ബേക്കറികൾ, സൂപ്പർ മാർക്കറ്റുകൾ, സ്റ്റേഷനറി കടകൾ, ഇലക്ട്രോണിക് ഉപകരണ വിൽപ്പന കേന്ദ്രങ്ങൾ തുടങ്ങിയ 12 സ്ഥാപനങ്ങൾക്കും, മുദ്ര പതിപ്പിക്കാതെ അളവുതൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചതിന് 17 വ്യാപാരസ്ഥാപനങ്ങൾക്കും എതിരെയാണ് നടപടി. ഡിസംബർ 19ന് ആരംഭിച്ച സ്‌ക്വാഡുകളുടെ പരിശോധനയിലാണ് കേസുകൾ കണ്ടെത്തിയതെന്ന് മദ്ധ്യമേഖല ജോയിന്റ് കൺട്രോളർ ജെ.സി ജീസൺ അറിയിച്ചു. ഡെപ്യൂട്ടി കൺട്രോളർമാരായ ബി.ഐ സൈലാസ്, കെ.ഡി നിഷാദ്, എസ്.വി മനോജ് കുമാർ, കെ. സുജാ ജോസഫ്, സേവ്യർ. പി ഇഗ്‌നേഷ്യസ്, അനൂപ്. വി ഉമേഷ്, എ.സി ശശികല, വിനോദ് കുമാർ തുടങ്ങിയവർ പരിശോധനകൾക്ക് നേതൃത്വം നൽകി.