പൗരോഹിത്യ ജൂബിലി ആഘോഷം സമാപിച്ചു

Tuesday 03 January 2023 10:34 PM IST

പയ്യാവൂർ: പൈസക്കരി ദേവമാതാ ഫൊറോന ദേവാലയ വികാരി ഫാ. നോബിൾ ഓണംകുളത്തിന്റെ ഒരു വർഷം നീണ്ട പൗരോഹിത്യ രജത ജൂബിലി ആഘോഷം സമാപിച്ചു. ഫൊറോന സഹവികാരി ഫാ. റോസൻ റോയ് പെരിയക്കോട്ടിൽ എസ്‌ജെ ആമുഖപ്രഭാഷണം നടത്തി. ജൂബിലേറിയൻ, ബന്ധുക്കൾ, വൈദികർ, ഭരണ സമിതിയംഗങ്ങൾ എന്നിവർ ചേർന്ന് കേക്ക് മുറിച്ച് മധുരം പങ്കു വച്ചു. ഫൊറോന വൈദിക പ്രതിനിധി ഫാ. ജോസഫ് ചാത്തനാട്ട്, ഇടവക വൈദിക പ്രതിനിധി ഫാ. എബിസൺ ഓലിക്കൽ, ഫാ. സിനോ തോണക്കര, ഇടവക കോ ഓർഡിനേറ്റർ ജോയ് വണ്ടാക്കുന്നേൽ, സന്യസ്ത പ്രതിനിധികളായ സിസ്റ്റർ റെസി പറയിടത്തിൽ, എസ്എച്ച്, സിസ്റ്റർ മോളിയാമ്മ പുത്തേട്ട് എഒ എന്നിവർ പ്രസംഗിച്ചു. ഫാ. നോബിൾ ഓണംകുളം മറുപടി പ്രസംഗം നടത്തി. സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

Advertisement
Advertisement