ലുലുമാളിൽ നാളെ മുതൽ രാത്രിവ്യാപാരം

Wednesday 04 January 2023 2:36 AM IST

തിരുവനന്തപുരം: ലുലുമാളിൽ നാളെ ആരംഭിക്കുന്ന രാത്രി വ്യാപാരത്തിന്റെ ക്ഷണക്കത്ത് തപാലിലൂടെ എല്ലാവീടുകളിലുമെത്തും. ഇന്നലെ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ഒാഫീസിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദന് ആദ്യക്ഷണക്കത്ത് ചീഫ് പോസ്റ്റ് മാസറ്റർ ജനറൽ ഷൂലി ബർമ്മൻ കൈമാറി.

ചടങ്ങിൽ അസിസ്റ്റന്റ് പോസ്റ്റ്മാസ്റ്റർ ജനറൽ കെ.വി. വിജയകുമാർ, ലുലു മാൾ ജനറൽ മാനേജർ ഷെറീഫ് കെ.കെ, ചീഫ് എൻജിനിയർ സുധീപ്, മാർക്കറ്റിംഗ് മാനേജർ ജിതിൻ രത്നാകരൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ഇ -മെയിലിന്റെ കാലത്ത് തപാലിന്റെ പ്രാധാന്യം ഒാർമ്മിപ്പിക്കാനാണ് ഇൗ പരിപാടിയെന്ന് ലുലുമാൾ അധികൃതർ പറഞ്ഞു. ലുലു ഓൺ സെയിലിന്റെ ഭാഗമായി നാളെ മുതൽ 8 വരെയുള്ള തീയതികളിൽ രാവിലെ 9 മുതൽ പുലർച്ചെ 2വരെ മാൾ തുറന്ന് പ്രവർത്തിക്കും. നൈറ്റ് ഷോപ്പിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ ദിവസങ്ങളിൽ 500 ലധികം ബ്രാൻഡുകളുടെ ഉത്പന്നങ്ങൾക്ക് 50 ശതമാനം ഇളവുണ്ടാകും. ജനുവരി 22വരെ എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാഗമായുള്ള ഇളവുകളും ഷോപ്പുകളിലുണ്ടാകും.