വാട്ടർ അതോറിട്ടി പെൻഷൻകാരുടെ സെക്രട്ടേറിയറ്റ് മാർച്ച്

Wednesday 04 January 2023 2:43 AM IST

തിരുവനന്തപുരം; കേരള വാട്ടർ അതോറിട്ടി പെൻഷൻകാരുടെ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 11ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുമെന്ന് പെൻഷണേഴ്‌സ് ഐക്യവേദി നേതാക്കളായ എം.രാധാകൃഷ്ണൻ,വി.അബ്ദുൽ ബഷീർ, പി.കൃഷ്ണൻകുട്ടി നായർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. എം.വിൻസന്റ് എം.എൽ.എ, അഡ്വ.ജോബ് മൈക്കിൾ എം.എൽ. എ എന്നിവർ പങ്കെടുക്കും. നീട്ടിക്കൊണ്ടുപോകുന്ന പെൻഷൻ പരിഷ്കരണം നടപ്പാക്കുക, കമ്മ്യൂട്ടേഷൻ,ഗ്രാറ്റുവിറ്റി,ടെർമിനൽ സറണ്ടർ,ജി.പി.എഫ്,ക്ളോസ്ഡ് എന്നിവ അനുവദിക്കുക,പെൻഷൻകാരെ മെഡിസിപ്പിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.