ഫുഡ് സയന്റിസ്റ്റ് കൺവെൻഷൻ

Wednesday 04 January 2023 2:43 AM IST

തിരുവനന്തപുരം; മൈസൂരിലെ ഡിഫൻസ് ഫുഡ് റിസർച്ച് ലബോറട്ടറിയും ചിറയിൻകീഴ് മുസ്ലിയാർ എൻജിനിയറിംഗ് കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യൻ കൺവെൻഷൻ ഒഫ് ഫുഡ് സയന്റിസ്റ്റ് ആൻഡ് ടെക്നോളജിസ്റ്റ് പരിപാടി 5 മുതൽ 7 വരെ കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ നടക്കും. 5ന് ഉച്ചയ്ക്ക് 2ന് സി.എസ്.ഐ.ആർ ഡയറക്ടർ ജനറൽ ഡോ. കലൈശെൽവി ഉദ്‌ഘാടനം ചെയ്യും. മുംബൈ സി.ഐ.എഫ്.ഇ സർവകലാശാല വൈസ് ചാൻസലർ ഡോ .രവിശങ്കർ സന്നിഹിതനാകും. സി.എഫ്.ടി.ആർ.ഐ മൈസൂർ ഡയറക്ടർ ഡോ.ശ്രീദേവി അന്നപൂർണ സിംഗ്,കേരള ഭക്ഷ്യ സുരക്ഷാ കമ്മിഷണർ വിനോദ് വി.ആർ , ഡി.എഫ്.ആർ.എൽ ഡയറക്ടർ ഡോ .അനിൽദത്ത് സെംവാൾ എന്നിവർ പങ്കെടുക്കും. 27 ന് നടക്കുന്ന സമാപന ചടങ്ങിൽ നിഫ്ടെം യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ.ചിണ്ഡി വാസുദേവപ്പ, മുസ്‌ല്യാർ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഷെരീഫ് മുഹമ്മദ് എന്നിവർ പങ്കെടുക്കുമെന്ന് സംഘാടകരായ ഡോ .അബ്ദുൽ റഷീദ്,ഡോ. താര,ഡോ.സ്വാതി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു