ജോസ്കോ ജുവലേഴ്സിൽ ആനിവേഴ്സറി ഫെസ്റ്റ്

Wednesday 04 January 2023 2:45 AM IST

തിരുവനന്തപുരം: ജോസ്കോ ജുവലറിയുടെ വാർഷികം പ്രമാണിച്ച് കിഴക്കേകോട്ടയിലെ ഷോറൂമിൽ ഇന്നുമുതൽ 8 വരെ ഉപഭോക്താക്കൾക്ക് ഹോൾസെയിൽ വിലയിൽ സ്വർണാഭരണങ്ങൾ സ്വന്തമാക്കാൻ അവസരം. പഴയ സ്വർണാഭരണങ്ങൾക്ക് മാർക്കറ്റ് വിലയെക്കാൾ ഗ്രാമിന് 25 രൂപ വീതം അധികം നേടി പുതിയ സ്വർണം വാങ്ങാം. ഇതിനുപുറമെ 50,​000 രൂപയ്‌ക്ക് മുകളിലുള്ള പർച്ചേസുകൾക്ക് സ്വർണനാണയം സമ്മാനമായി ലഭിക്കും.

രണ്ടുലക്ഷത്തിന് മുകളിലുള്ള ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ ഒരു ഡയമണ്ട് റിംഗും ഒരുലക്ഷത്തിന് മുകളിലുള്ള ഡയമണ്ട് പർച്ചേസിന് ഒരു ഡയമണ്ട് പെൻഡന്റും സമ്മാനമായി നേടാം. അൺകട്ട് ഡയമണ്ട്,​ പ്ളാറ്റിനം ആഭരണങ്ങൾക്ക് മെഗാ ഡിസ്‌കൗണ്ടും ലഭിക്കും. ആനിവേഴ്സറി വണ്ടർ ബോക്‌സിലൂടെ ഗിഫ്റ്റുകൾ സ്വയം തിരഞ്ഞെടുക്കുകയും ചെയ്യാം. ചെട്ടിനാട്,​സിംഗപ്പൂർ,​ബോംബെ,​കൊൽക്കത്ത തുടങ്ങിയ ഇടങ്ങളിലെ അത്യപൂർവ ഡിസൈനിലുള്ള ആഭരണങ്ങളും വൈവിദ്ധ്യമാർന്ന പാർട്ടിവെയർ കളക്ഷനുകളും ഏത് പ്രായക്കാർക്കും അനുയോജ്യമായ അപൂർവ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ കമനീയ ശേഖരവും ജോസ്കോയിൽ ഒരുക്കിയിട്ടുണ്ടെന്ന് എം.ഡിയും സി.ഇ.ഒയുമായ ടോണി ജോസ് പറഞ്ഞു.