ദേശീയ ഭാരോദ്വഹനം: സുഫ്‌നയ്ക്ക് റെക്കാഡ്

Tuesday 03 January 2023 10:49 PM IST

പുതുക്കാട്: നാഗർകോവിൽ നടന്ന ദേശീയ ഭാരോദ്വാഹന മത്സരത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥിനിക്ക് റെക്കാഡോടെ സ്വർണ്ണം. തോട്ടം തൊഴിലാളികളായ നടാംപാടം പറവരങ്ങത്ത് സലീമിന്റെയും ഖദീജയുടെയും മകളാണ്. രണ്ട് സ്വർണ്ണം ഉൾപ്പെടെ ജാസ്മിൻ മൂന്ന് മെഡലുകൾ കരസ്ഥമാക്കി.

ജൂനിയർ ഇന്റർ സ്റ്റേറ്റ് വിഭാഗത്തിലാണ് ദേശീയ റെക്കാഡ് തിരുത്തി സ്വർണ്ണം നേടിയത്. സ്‌നാച്ച് വിഭാഗത്തിലാണ് ദേശീയ റെക്കാഡ് തിരുത്തിയത്. കൂടാതെ സീനിയർ ഇന്റർ സ്റ്റേറ്റ് വിഭാഗത്തിൽ സ്വർണ്ണവും, ഓപ്പൺ നാഷണൽ വിഭാഗത്തിൽ വെള്ളി മെഡലും നേടി. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. സ്‌പോർട്‌സ് കൗൺസിലിലെ ഹാർബിൻ സി.ലോനപ്പനാണ് പരിശീലകൻ.