പി.എ. റസാഖ് അനുസ്മരണം
Wednesday 04 January 2023 12:15 AM IST
ആലപ്പുഴ: സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച പി.എ. റസാഖ് പൊതു പ്രവർത്തകർക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വമാണെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ പറഞ്ഞു. പി.എ. റസാഖ് ണ്ടേഷന്റെ ആഭിമുഖത്തിൽ കൂടിയ ആറാം ചരമ വാർഷിക ദിനാചരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനുസ്മരണ ചടങ്ങിൽ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ജേക്കബ് എബ്രഹാം അദ്ധ്യക്ഷ വഹിച്ചു. വി.സി.ഫ്രാൻസിസ്, ഡി. സുഗതൻ, എ.എം. നസീർ, പി.ജ്യോതിസ്, ജോർജ് ജോസഫ്, അഡ്വ. പ്രദീപ് കൂട്ടാല, നസീർ സലാം, ഫിലിപ്പോസ് തത്തംപള്ളി, എച്ച്. സുധീർ, എ.ഷൗക്കത്ത്, ഹക്കിം മുഹമ്മദ് രാജ, കെ.ജി. ജഗദീശൻ എന്നിവർ സംസാരിച്ചു. റസാഖ് ഫൗണ്ടേഷൻ ചെയർമാൻ ബേബി പാറക്കാടൻ സ്വാഗതവും സെക്രട്ടറി ബീന റസാഖ് നന്ദിയും പറഞ്ഞു.