എൻ.ജി.ഒ അസോ. പ്രതിഷേധ ജ്വാല

Wednesday 04 January 2023 1:16 AM IST
ലീവ് സറണ്ടർ നീട്ടിവെച്ച ഉത്തരവിനെതിരെ എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ജില്ലാ പ്രസിഡന്റ് എൻ.എസ്.സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: എല്ലാവർഷവും പണമായി ലഭിച്ചിരുന്ന ലീവ് സറണ്ടർ പി.എഫിൽ ലയിപ്പിക്കാനും നാലു വർഷത്തിനുശേഷം മാത്രം പിൻവലിക്കാനും ഉത്തരവിറക്കിയ നടപടിയിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എൻ.എസ്.സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജിജിമോൻ പൂത്തറ അദ്ധ്യക്ഷനായി. സെറ്റോ ജില്ലാ ചെയർമാൻ പി.വേണു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഇല്ലത്ത് ശ്രീകുമാർ, ഭാരവാഹികളായ ഇ.ഷാജി, പി.എസ്.സുനിൽ, എം.അഭയകുമാർ, കെ.ടി.സാരഥി, അഞ്ജു ജഗദീഷ്, കെ.ജി.മധു, കെ.ജി.രാധാകൃഷ്ണൻ, പ്രസാദ്, ജോസ് എബ്രഹാം, തോമസ് ചാക്കോ, കെ.കെ.ഹരീന്ദ്രനാഥ്, സുരേന്ദ്ര സിംഗ്, രമ്യാ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.