അഡ്വ.പി.പി. ബൈജു ചുമതലയേറ്റു
Wednesday 04 January 2023 1:19 AM IST
ആലപ്പുഴ: പ്രഥമ ജില്ലാ ചീഫ് ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസലായി ആലപ്പുഴ ജില്ലാക്കോടതി അഭിഭാഷകനായ പി.പി.ബൈജുവിനെ സംസ്ഥാന ലീഗൽ സർവീസ് അതോറിട്ടി നിയമിച്ചു. ഹൈക്കോടതി ജഡ്ജിയും ലീഗൽ സർവീസ് അതോറിട്ടി എക്സിക്യുട്ടിവ് ചെയർമാനുമായ ജസ്റ്റിസ് വിനോദ് ചന്ദ്രൻ ഓൺലൈനായി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ചീഫ് ഡിഫൻസ് കൗൺസലിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ടീം ചുമതലയേറ്റു. രണ്ട് വർഷത്തേക്കാണ് നിയമനം. ജില്ലാ സഷൻസ് ജഡ്ജ് ജോബിൻ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ക്രിമിനൽ കേസുകളിൽ ലീഗൽ സർവീസ് അതോറിട്ടിയുടെ നിബന്ധനകൾക്ക് വിധേയമായി പ്രതികൾക്ക് വേണ്ടി ഇനിമുതൽ ഹാജരാവുന്നത് ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസലുമാരായിരിക്കും. ആലപ്പുഴ പുതുപ്പറമ്പിൽ പരേതനായ എം.ടി.പവിത്രന്റെയും ദേവയാനിയുടെയും മകനാണ്. ഭാര്യ: ശ്രീദേവി. മക്കൾ: ഡോ.ദേവി കൃഷ്ണ, ഗൗരി കൃഷ്ണ (നിയമ വിദ്യാർത്ഥിനി). മരുമകൻ: അർജ്ജുൻ രമേശ്.