അനിൽ പനച്ചൂരാൻ അനുസ്മരണം

Wednesday 04 January 2023 1:22 AM IST
അനിൽ പനച്ചൂരാൻ അനുസ്മരണ സമ്മേളനം ദേവികുളങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് പവനനാഥൻ ഉദ്ഘാടനം ചെയ്യുന്നു

കായംകുളം: കവിയും ഗാനരചയിതാവുമായിരുന്ന അനിൽ പനച്ചൂരാന്റെ ചരമവാർഷികത്തോടനുബന്ധിച്ച്

വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. ദേവികുളങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥൻ ഉദ്ഘാടനം ചെയ്തു. മഹാകവി കുമാരനാശാൻ സ്മാരക സമിതി ചെയർമാൻ രാമപുരം ചന്ദ്രബാബു അനുസ്മരണ പ്രഭാഷണം നടത്തി. കവി വരവിള ശ്രീനി അദ്ധ്യക്ഷത വഹിച്ചു. അഡ്വ കെ. ഗോപിനാഥൻ, ഇ. ശ്രീദേവി, പി. സ്വാമിനാഥൻ. ആർ.രാജേഷ്, ആറാട്ടുപുഴ വേലായുധപണിക്കർ ഫൗണ്ടേഷൻ സെക്രട്ടറി പ്രൊഫ. ജീവൻ, പുരോഗമന കലാ സാഹിത്യസംഘം ദേവികുളങ്ങര മേഖല സെക്രട്ടറി എസ്.അനിൽകുമാർ, അരിതാ ബാബു, പാലമുറ്റത്ത് വിജയകുമാർ, ജി.ശശിധരൻ, എം.ആർ. ജീവൻലാൽ, എൻ.വിജയൻ, ശാന്തിനികേതനം ആനന്ദൻ, സുനിൽ,വള്ളിക്കാവ് സേനൻ, തുളസീധരൻ, മുരളീധരൻനായർ, സഞ്ജയൻ കോട്ടേത്തറ, പുരുഷോത്തമൻ, മായ പനച്ചൂരാൻ, മക്കളായ മൈത്രേയി, അരുൾ എന്നിവർ പങ്കെടുത്തു.