എബിൻ തോമസിന് സഹായഹസ്തം
Wednesday 04 January 2023 12:23 AM IST
ആലപ്പുഴ: ഭിന്നശേഷി സംസ്ഥാന കായിക മേളയിൽ 200 മീറ്ററിൽ ഒന്നാം സ്ഥാനവും 100 മീറ്ററിൽ രണ്ടാം സ്ഥാനവും നേടിയ ആലപ്പുഴ തുമ്പോളി സ്വദേശി എബിൻ തോമസിന് മദ്ധ്യപ്രദേശിൽ നടക്കുന്ന ദേശീയ ഭിന്നശേഷി കായിക മേളയിൽ പങ്കെടുക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്ന് ജില്ലാ ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. എബിന് ഊഷ്മളമായ യാത്രയയപ്പ് നൽകി. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു, സീനിയർ വൈസ് പ്രസിഡന്റ് കെ.എ. വിജയകുമാർ, വൈസ് പ്രസിഡന്റ് നിമ്മി അലക്സാണ്ടർ എന്നിവർ എബിന്റെ വീട്ടിലെത്തിയാണ് പിന്തുണ അറിയിച്ചത്. പിതാവ് തോമസ്, സഹോദരൻ അതുൽ തോമസ്, മാതാവ് സിൻഡ്രല്ല, പൊതുപ്രവർത്തകരായ തൃപ്തി കുമാർ, ക്രിസ്റ്റി, ഷിബു എന്നിവർ ഒപ്പമുണ്ടായിരുന്നു.