ശൈത്യം: രാജസ്ഥാനിൽ ഓറഞ്ച് അലർട്ട്

Wednesday 04 January 2023 12:47 AM IST

ജയ്‌പൂർ: കനത്ത തണുപ്പും മൂടൽമഞ്ഞും കാരണം കാലാവസ്ഥാ വകുപ്പ് രാജസ്ഥാനിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പല പ്രദേശങ്ങളിലും ജനജീവിതം താറുമാറാക്കി. തിങ്കളാഴ്ച രാത്രി ഫത്തേപൂരിൽ കുറഞ്ഞ താപനിലയായ മൈനസ് 1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, തിങ്കളാഴ്ച രാത്രി ചുരുവിൽ മൈനസ് 0.9 ഡിഗ്രിയും സംഗരിയയിൽ 2.4, പിലാനിയിൽ 2.6, സിക്കാറിൽ 3.0, ഗംഗാനഗറിൽ 3.7, നാഗൗറിൽ 4.5, ചിറ്റോർഗഡിൽ 4.9 ഡിഗ്രി എന്നിങ്ങനെയാണ് കുറഞ്ഞ താപനില.

ബിക്കാനീറിൽ 6.9 ഡിഗ്രി സെൽഷ്യസാണ് കുറഞ്ഞ താപനില. കിഴക്കൻ, വടക്കൻ രാജസ്ഥാന്റെ ചില ഭാഗങ്ങളിൽ രാവിലെ മൂടൽമഞ്ഞുണ്ടായിരുന്നതായി പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജയ്‌പൂരിൽ, കൂടിയ താപനില യഥാക്രമം 20.8, 5.3 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ചുരു, ജുൻജുനു, സിക്കാർ എന്നിവയുൾപ്പെടെ പല ജില്ലകളിലും അതിശൈത്യത്തിന്റെ പിടിയിലാണ്.

തിങ്കളാഴ്ച വിവിധയിടങ്ങളിലെ താപനില (ഡിഗ്രി സെൽഷ്യസിൽ)

 ഫത്തേപൂർ- -1

 ചുരുവിൽ- 0.9

 സംഗരിയ- 2.4

 പിലാനി- 2.6

 സിക്കാർ- 3.0

 ഗംഗാനഗർ- 3.7

 നാഗൗർ- 4.5

 ചിറ്റോർഗഡ്- 4.9

 ബിക്കാനീർ- 6.9