12 ദക്ഷിണാഫ്രിക്കൻ ചീറ്റകൾ ഈ മാസമെത്തും

Wednesday 04 January 2023 12:52 AM IST

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള 12 ചീറ്റകളുടെ രണ്ടാം ബാച്ച് ഈ മാസം ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. 12 ചീറ്റകളെ കുനോയി നാഷണൽ പാർക്കിലേക്ക് മാറ്റുന്നതിനായി ദക്ഷിണാഫ്രിക്കൻ അധികൃതരുമായുള്ള ചർച്ച പുരോഗമിക്കുകയാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി 1214 ചീറ്റകളെയാണ് (810 പുരുഷന്മാരും 46 സ്ത്രീകളും) നിന്നെത്തിക്കുന്നത്.

ദക്ഷിണാഫ്രിക്ക, നമീബിയ, മറ്റ് ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് അഞ്ച് വർഷം കൊണ്ടാണ് ചീറ്റകളെ എത്തിക്കുന്നത്. സെപ്തംബർ 17 ന് തന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നമീബിയയിൽ നിന്നെത്തിയ എട്ട് ചീറ്റപ്പുലികളടങ്ങിയ ആദ്യ ബാച്ചിനെ കുനോ നാഷണൽ പാർക്കിലെ ക്വാറന്റൈൻ പരിസരത്തേക്ക് തുറന്നുവിട്ടത്. 1952ൽ രാജ്യത്ത് വംശനാശം സംഭവിച്ചെന്ന് പ്രഖ്യാപിച്ച് 70 വർഷങ്ങൾക്ക് ശേഷമാണ് ചീറ്റ ഇന്ത്യയിൽ തിരിച്ചെത്തിയത്.