ഇതിഹാസം ഇനി ജ്വലിക്കുന്ന ഓർമ്മ

Wednesday 04 January 2023 3:01 AM IST

സാവോപോളോ: പതിനായിരങ്ങകളുടെ കണ്ണീരിനെ സാക്ഷിയാക്കി ഫുട്ബാൾ ഇതിഹാസം പെലെയുടെ സംസ്‌കാരം സാന്റോസിലെ മെമ്മോറിയൽ നെക്രോപോൾ എക്യുമെനിക്ക സെമിത്തേരിയിൽ നടന്നു. സാന്റോസിലെ വില ബെല്‌മിറോ സ്റ്റേഡിയത്തിൽ മൃതദേഹം പൊതു ദർശനത്തിനു വച്ചപ്പോൾ കുട്ടികൾ മുതൽ പ്രയമായവർ വരെയുള്ള അരാധക സാഗരമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയത്. വികാര നിർഭരമായ യാത്രയയപ്പാണ് അദ്ദേഹത്തിന് നല്കിയത്.

ബെൽമിറോ മൈതാനത്തെ പൊതുദർശന സമയത്ത് ബ്രസീൽ ദേശീയ പതാകയും ഇഷ്ട ക്ലബായ സാന്റോസ് എഫ്.സിയുടെയും പതാകകളും അദ്ദേഹത്തെ പുതപ്പിച്ചിരുന്നു. ഇന്നലെ രാവിലെ മതപരമായ ചടങ്ങുകൾ തുടങ്ങി. ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലൂലയുൾപ്പെടെയുള്ള പ്രമുഖരെല്ലാം മൃതദേഹത്തെ അദ്ദേഹത്തെ അനുഗമിച്ചു. പെലെയുടെ ചിത്രങ്ങളും പതാകകളും വഹിച്ച് ആയിരങ്ങളാണ് രാത്രി വൈകിയും സ്റ്റേഡിയത്തിലെത്തിയത്. മണിക്കൂറുകളോളം കാത്തുനിന്നാണ് പലർക്കും അദ്ദേഹത്തെ കാണാൻ കഴിഞ്ഞത്.

ലക്ഷക്കണക്കിന് ആരാധകരുടെ പ്രാർത്ഥനകൾ വിഫലമാക്കി കഴിഞ്ഞ വ്യാഴാഴ്ചയാണ് അദ്ദേഹം വിടപറഞ്ഞത്. അർബുദ രോഗത്തെത്തുടർന്ന് വളരെക്കാലമായി ചികിത്സയിലായിരുന്നു.

Advertisement
Advertisement