റെവല്യൂഷണറി ഗാർഡിനെ ഭീകരസംഘമായി പ്രഖ്യാപിക്കുമെന്ന് യു.കെ
Wednesday 04 January 2023 2:06 AM IST
ലണ്ടൻ: സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരിൽ ബ്രിട്ടമുമായി ബന്ധമുള്ള ഏഴ് പേരെ അറസ്റ്റ് ചെയ്ത ഇറാന്റെ റെവല്യൂഷണറി ഗാർഡിനെ ബ്രിട്ടൺ ഭീകര സംഘമായി പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. ഇതോടെ റെവലൂഷണറി സംഘത്തിൽ ചേരുന്നതും അതിന്റെ ചർച്ചകളിൽ പങ്കെടുക്കുന്നതും ക്രിമിനൽ കുറ്റമായി മാറും. എന്നാൽ വാർത്തയോട് യു.കെ സർക്കാർ പ്രതികരിച്ചില്ല.
ഇറാന്റെ റവല്യൂഷണറി ഗാർഡ്സ് കഴിഞ്ഞയാഴ്ച ബ്രിട്ടണുമായി ബന്ധമുള്ള ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു, മഹ്സ അമിനിയുടെ മരണത്തെത്തുടർന്ന് ഉണ്ടായ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ ഉൾപ്പെട്ട ഇരട്ട പൗരന്മാരെ തടങ്കലിൽ നിന്ന് മോചിപ്പിക്കണമെന്ന് പ്രധാനമന്ത്രി ഋഷി സുനക് ബുധനാഴ്ച ഇറാനോട് അഭ്യർത്ഥിച്ചിരുന്നു,