ദുബായിൽ മദ്യത്തിന് നികുതി വെട്ടിക്കുറച്ചു
ദുബായ്: കൂടുതൽ വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മദ്യവില്‌പനയുടെ 30 ശതമാനം നികുതി ഒഴിവാക്കി ദുബായ്. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ സാമ്പത്തിക, വ്യാപാര, വിനോദസഞ്ചാര കേന്ദ്രമാണ് ദുബായ്, അതുകൊണ്ടുതന്നെ മദ്യ കുറയ്ക്കുന്നത് പ്രയോജനകരകമാകുമെന്ന് അധികാരികൾ കരുതുന്നു. അയൽരാജ്യമായ സൗദി അറേബ്യയിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ, നിയുക്ത കടകൾ എന്നിവയുൾപ്പെടെ ലൈസൻസുള്ള വേദികളിൽ മദ്യം വില്ക്കുന്നു. ഇങ്ങനെയാണെങ്കിലും രാജ്യത്തെ പൊതുസ്ഥലത്തിരുന്ന് മദ്യം കഴിക്കാൻ സാധിക്കില്ല.
യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിൽ അയൽരാജ്യമായ ദുബായിലെ ഷാർജ മാത്രമാണ് മദ്യം പൂർണമായും നിരോധിച്ചിട്ടുള്ളത്. വിദേശ സന്ദർശകരെയും കമ്പനികളെയും ആകർഷിക്കാൻ സൗദി തലസ്ഥാനമായ റിയാദ് തുടർച്ചയായി പരിശ്രമിക്കുന്ന സാഹചര്യത്തിലാണ് മദ്യപാനം വില കുറക്കാനുള്ള നീക്കം.