ചൈനയ്ക്ക് സൗജന്യ വാക്സിൻ വാഗ്ദാനം ചെയ്ത് ഇ.യു
ബെൽജിയം: ചൈനയ്ക്ക് സൗജന്യ കൊവിഡ് വാക്സിനുകൾ വാഗ്ദാനം ചെയ്ത് യൂറോപ്യൻ യൂണിയൻ. നിയന്ത്രണാതീതമായ രീതിയിൽ ചൈനയിൽ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഇ.യുവിന്റെ നീക്കം. എന്നാൽ ചൈന ഈ വാഗ്ദാനം സ്വീകരിച്ചെന്ന തരത്തിൽ റിപ്പോർട്ടുകളൊന്നും വന്നിട്ടില്ല. വാക്സിൻ സ്വീകരിക്കുമോ എന്ന ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറിയ ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ് ചൈനയുടെ ചികിത്സാ ശേഷിയും വാക്സിനേഷൻ നിരക്കും വർദ്ധിച്ചു എന്ന് പ്രതികരിച്ചു. ചൈനീസ് നിർമ്മിത വാക്സിൻ ഉപയോഗിക്കണമെന്നതാണ് ചൈനയുടെ നിലപാട്. ചൈനയിലെ ജർമ്മൻ പൗരന്മാർക്കും കമ്പനിരകൾക്കും വേണ്ടി കഴിഞ്ഞ മാസം ജർമ്മനി 11,500 ബയോ എൻടെക് കൊവിഡ് വാക്സിനുകൾ അയച്ചു കൊടുത്തിരുന്നു.
നിയന്ത്രണങ്ങൾ ചൈനീസ് സഞ്ചാരികളെ മാത്രം ലക്ഷ്യമിട്ടുള്ളത്
വിദേശ രാജ്യങ്ങളിൽ ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾക്കെതിരെ പ്രതികരിച്ച് ചൈന. നിയന്ത്രണങ്ങളും കൊവിഡ് നെഗറ്രീവ് റിപ്പോർട്ട് വേണമെന്നുമുള്ള രാജ്യങ്ങളുടെ നിബന്ധനകളെ ചൈനീസ് സർക്കാർ അപലപിച്ചു. യു.എസ്, കാനഡ, ഫ്രാൻസ്, ജപ്പാൻ,ഓസ്ട്രേലിയ തുടങ്ങി നിരവധി രാജ്യങ്ങളാണ് ചൈനയിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. ചൈനീസ് യാത്രക്കാരെ മാത്രം ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പറഞ്ഞു. ചില നിയന്ത്രണങ്ങൾ അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും ശാസ്ത്രീയ അടിത്തറയില്ലാത്ത നീക്കമാണിതെന്നും ചൈനീസ് അധികൃതർ പ്രതികരിച്ചു. എന്നാൽ നിയന്ത്രണങ്ങളിൽ ഇളവുകൾ വനന്നതോടെ കൊവിഡ് കുതിച്ചുയർന്നതും ചൈന യാഥാർത്ഥ്യം മറച്ചുവയ്ക്കുന്നതും ആശങ്കപ്പെടുത്തിയ സാഹചര്യത്തിലാണ് യാത്രക്കാർക്ക് നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് രാജ്യങ്ങളുടെ നിലപാട്.
അടുത്തയാഴ്ച നിർബന്ധിത പരിശോധനയില്ല അടുത്തയാഴ്ച ബ്രിട്ടണിൽ എത്തുന്ന ചൈനീസ് യാത്രക്കാർക്ക് നിർബന്ധിത കൊവിഡ് പരിശോധനകൾ നേരിടേണ്ടിവരില്ലെന്ന് റിപ്പോർട്ട്. ഹീത്രൂ വിമാനത്താവളത്തിലെ പരിശോധന സ്വമേധയാ ഉള്ളതായിരിക്കുമെന്നും പോസിറ്റീവ് ആയവർക്ക് വേണ്ട നടപടികൾ ചെയ്യും.
ചൈനയിൽ നിന്ന് ബ്രിട്ടണിലേക്ക് വരുന്ന യാത്രക്കാർ പുറപ്പെടുന്നതിന് രണ്ട് ദിവസത്തിനു മുമ്പ് എടുത്ത കൊവിഡ് പരിശോധന നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കണമെന്ന് ബ്രിട്ടൻ കഴിഞ്ഞ അറിയിച്ചിരുന്നു.