സൂര്യഗായത്രി എം.സൂരജിന് ഇന്ത്യ ബുക്ക് ഓഫ് റെക്കാഡ്

Wednesday 04 January 2023 1:29 AM IST

പെരിങ്ങോട്ടുകര: 52 ഭരതനാട്യം അസംയുക്ത, സംയുക്ത ഹസ്ത മുദ്രകളും ധ്യാന ശ്ലോക മുദ്രകളും കുറഞ്ഞ സമയത്തിനുള്ളിൽ അവതരിപ്പിക്കുകയും പാരായണം ചെയ്യുകയും ചെയ്തതിനുള്ള ഇന്ത്യാ ബുക്ക് ഒഫ് റെക്കാഡ്‌സിന് സൂര്യഗായത്രി എം.സൂരജ് അർഹയായി. 32.52 സെക്കൻഡിൽ മുദ്രകൾ അവതരിപ്പിക്കുകയും വായിക്കുകയും ചെയ്താണ് സൂര്യഗായത്രി റെക്കാഡ് സ്വന്തമാക്കിയത്. 5 വയസും 9 മാസവുമാണ് സൂര്യഗായത്രിയുടെ പ്രായം. തൃപ്രയാർ ലെമർ സ്‌കൂളിലെ കിന്റർഗാർഡൻ വിദ്യാർത്ഥിയായ ഈ മിടുക്കി ആർ.എൽ.വി ദിവ്യ നിഖിലിന്റെ ശിക്ഷണത്തിലാണ് മൂന്നു വയസുമുതൽ നൃത്തം അഭ്യസിക്കുന്നത്. ആയിരത്തിലധികം വിദ്യാർത്ഥികൾ സൗജന്യമായി സാംസ്‌കാരിക കല പഠിക്കുന്ന പെരിങ്ങോട്ടുകര ദേവസ്ഥാനം കലാപീഠത്തിലാണ് നൃത്തപഠനം തുടങ്ങിയത്. പെരിങ്ങോട്ടുകര ദക്ഷിണാമൂർത്തി നൃത്തസംഗീതോത്സവത്തിലെ കൃഷ്ണഭജനയോടെയായിരുന്നു സൂര്യഗായത്രി അരങ്ങേറ്റം നടത്തിയത്. എയർ ട്രാഫിക്ക് കൺട്രോളിൽ എയർക്രാഫ്റ്റ് ഡിസ്‌പേച്ചറായ പെരിങ്ങോട്ടുകര മുല്ലശ്ശേരി സൂരജ് എം.ജയരാജ് പിതാവും ഉണ്ണിമായ മാതാവുമാണ്. സഹോദരൻ സൂര്യതേജസ്.