ഗിന്നസ് വേൾഡ് റെക്കാഡ് നേടിയ വജ്രാഭരണം തിരുവില്വാമലയിൽ
Wednesday 04 January 2023 1:32 AM IST
തിരുവില്വാമല: ലോകത്തിൽ ഏറ്റവും കൂടുതൽ വജ്രക്കല്ലുകൾ പതിപ്പിച്ച മോതിരമെന്ന ഗിന്നസ് വേൾഡ് റെക്കാഡ് നേടിയ വജ്രാഭരണം തിരുവില്വാമലയിൽ. 24679 പ്രകൃതിദത്ത വജ്രക്കല്ലുകൾ പതിപ്പിച്ച പിങ്ക് ഓയിസ്റ്റർ മഷ്‌റൂമിന്റെ മാതൃകയിലുള്ള ദി ടച്ച് ഒഫ് ആമി എന്ന മോതിരമാണ് തിരുവില്വാമലയിലെ രാംസൺസ് ജ്വല്ലറിയിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. കോഴിക്കോട് ആസ്ഥാനമായുള്ള സ്വ ഡയമണ്ട്‌സാണ് ഈ അമൂല്യ വജ്രമോതിരം നിർമ്മിച്ചത്. ഏഷ്യൻ ബുക്ക് ഒഫ് റെക്കാഡ്‌സും ഈ മോതിരം അർഹമായിട്ടുണ്ട്. മോസ്റ്റ് ഡയമണ്ട് സെറ്റ് ഇൻ വൺ റിംഗ് എന്ന വിഭാഗത്തിലാണ് ഗിന്നസ് റെക്കാഡ് നേടിയത് ജനുവരി 7 വരെ പ്രദർശനം ഉണ്ടായിരിക്കും. വജ്ര മോതിരത്തോടൊപ്പം സെൽഫിയെടുത്ത് സമ്മാനം നേടാനുള്ള സുവർണാവസരവും ഷോറൂമിലുണ്ടാകും. കോഴിക്കോട് സ്വദേശിനി ടി.വി റിജിഷയാണ് മോതിരത്തിന്റെ ഡിസൈനർ.